2013, ജനുവരി 1, ചൊവ്വാഴ്ച

ഇ - മണി അരിമണിക്കവിതകള്‍ഇ - മണിക്കവിതകള്‍

1
സ്റ്റാറ്റസിനും വേണം 
ഒരു സ്റ്റാറ്റസും 
സ്റ്റാറ്റിസ്റ്റിക്ക്സും !

2
മുമ്പ് ചായക്കോപ്പയിലായിരുന്നു കൊടുങ്കാറ്റ് 
ഇന്ന് ഫേസ് ബുക്കിലാണ് കൊടുങ്കാറ്റ് 

3
ഫേസ് ബുക്കിലും ഉണ്ട്
'മാംസഭുക്കു'കള്‍

4
'ലോകത്ത് 
ടൈം ലാപ്സാകാന്‍ 
ടോപ്‌ സ്കോപ്പുള്ള 
കോപ്പ് ,
ലാപ്ടോപ് !!! 

5
ലൈക്‌ ഒരു ടിപ്പ്
കമന്ടൊരു ട്രിപ്പ് 
പോസ്റ്റ്‌ ഒരു ടാപ്പ് 
ഫേസ് ബുക്ക്‌ ഒരു ട്രാപ്പ് !!

6
പോസ്റ്റിലുണ്ടെന്റെ മനസ്സ് 
കമന്റിലുണ്ടെന്റെ നഭസ്സ് !!!


അരിമണിക്കവിതകള്‍

1
കള കളയണം 
അല്ലെങ്കില്‍ 
കള കളയും 
കലയെ 
വിളയെ

2
വരിയിലൊരു 
വിരിയലുണ്ടാവണം
വരി രണ്ടായാലും 
പന്ത്രണ്ടായാലും 

3
നുള്ള് കിട്ടാത്തവരുണ്ടോ 
മുള്ള് കൊള്ളാത്തവരുണ്ടോ 
ഭള്ള് പറയാത്തവരുണ്ടോ 
പൊള്ള് നുണയാത്തവരുണ്ടോ ?
കണ്ണ് നിറയാത്തവരുണ്ടോ 
വിണ്ണ് നോക്കാത്തവരുണ്ടോ 
പെണ്ണ് കാണാത്തവരുണ്ടോ 
മണ്ണ് മൂടാത്തവരുണ്ടോ ?

ഉണ്ടോ ഉണ്ടോ 
ഉണ്ടോന്നാ ചോദിച്ചത് !!!
ചോറുണ്ടോന്ന് 


4
അപ്പച്ചട്ടിയില്‍ അപ്പം ചുടുന്നു 
കുപ്പത്തൊട്ടിയില്‍ കുപ്പയിടുന്നു 
അമ്മത്തൊട്ടിലില്‍ എന്തെ 
അമ്മയെയിടാതെ 
പാവം 
കുഞ്ഞിനെയിടുന്നു ?

5
എന്റെ ശരിയല്ല നിന്റെ ശരി 
അവന്റെ ശരിയല്ല എന്റെയും നിന്റെയും ശരി 
അവരുടെ ശരിയല്ല നമ്മുടെ ശരി 
അപ്പോള്‍ 
ശരിക്ക് 
ശരിയുടെ 
ശരാശരി എന്തായിരിക്കും 
ഈ അശരീരി 
ശരിയുടെ 
ആരായിട്ടു വരും 


6

എഴുപത്തി രണ്ടുകാരന്‍
രണ്ടു വയസ്സുകാരിയെ 
അച്ഛന്‍ മകളെ 
ആങ്ങള പെങ്ങളെ 
മരിച്ചവളെ വെന്തവളെ 
മോര്‍ച്ചറിയില്‍ സൂക്ഷിച്ചവളെ 
തൊട്ടിലില്‍ കിടക്കുന്ന 
കുഞ്ഞു കുട്ടിയെ 
പെണ്ണായാല്‍ മതി!!

7
ജീവിച്ചു പോകാനാണ് പാട് 
ജീര്‍ണ്ണിച്ചു പോകുന്നേരമെന്‍ നാട് !!


8
നാട മുറിക്കാനാളേറെ
നാട് മുറിക്കാന്‍ വാളേറെ
നാട് മുടിക്കാന്‍ അതിലേറെ 
നാട് ഭരിക്കാന്‍ ആരുണ്ട്‌ 

9
കവിയുടെ വിതയാണ് കവിത

10
ശൈശവം എത്ര സുന്ദരം !
'ശൈഇല്ലെങ്കിലോ ഹാ കഷ്ടം !!

------------------------------------------- **സുഹൃത്തെ , പലപ്പോഴായി ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തവയാണ് ഇവ . അഭിപ്രായങ്ങള്‍ എന്ത് തന്നെയായാലും എഴുതിയാലും ..

19 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. അരിമണിക്കവിത.......!!

  സൂപ്പറോ സൂപ്പര്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഏറ്റവും ആദ്യം എന്നും അജിതേട്ടന്റെ കൈനീട്ടമാണ് കിട്ടാറ്‌ . പതിവ് തെറ്റിച്ചില്ല . നന്ദി ഒരു പാട്

   ഇല്ലാതാക്കൂ
  2. ഹഹ, ആ നന്ദിയ്ക്കൊരു മറുപടി നന്ദി

   ഇല്ലാതാക്കൂ
 2. അരിമണിയല്ല ആകാശമാണ് ഈ കവിത ;........... അർഥവത്തും.

  മറുപടിഇല്ലാതാക്കൂ
 3. എപ്പോഴുമെന്നപോലെ കുഞ്ഞുവരികളില്‍ വല്യ ആശയങ്ങള്‍.
  എറ്റവുമിഷ്ടമായത് ഇതാണ് -

  അമ്മത്തൊട്ടിലില്‍ എന്തെ
  അമ്മയെയിടാതെ
  പാവം
  കുഞ്ഞിനെയിടുന്നു ?

  മറുപടിഇല്ലാതാക്കൂ
 4. അര്‍ത്ഥങ്ങളേറെ അരിമണിയിലും,ഇ-മണിയിലും.
  ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. ഇതാണ് വേറിട്ട ശൈലി എന്നു പറയുന്നത്...
  നന്നായിരിക്കുന്നു മാഷേ...

  മറുപടിഇല്ലാതാക്കൂ
 6. അസ്സലായിടുണ്ട് കവിതകള്‍ . കുഞ്ഞു വരികളില്‍ എന്ത് വലിയ ചിന്തകള്‍ ആണല്ലേ? കുഞ്ഞുണ്ണി മാഷ്‌ എന്റെ നാട്ടുകാരന്‍ ആണ് കേട്ടോ :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. 'കുഞ്ഞുണ്ണി മാഷെ നാട്ടുകാര്‍ക്കും' വന്നു വായിച്ചു പ്രതികരിച്ചവര്‍ക്കും നന്ദി

   ഇല്ലാതാക്കൂ
 7. ഫേസ്ബുക്ക് കവിതയൊഴിച്ച് ബാക്കിയുള്ളവ ഇഷ്ടായി. പ്രത്യേകിച്ചും 7,8,9,10 അരിമണികൾ!

  മറുപടിഇല്ലാതാക്കൂ
 8. ലൈക്‌ ഒരു ടിപ്പ്
  കമന്ടൊരു ട്രിപ്പ്
  പോസ്റ്റ്‌ ഒരു ടാപ്പ്
  ഫേസ് ബുക്ക്‌ ഒരു ട്രാപ്പ് !!
  -------------------
  അത് കൊണ്ട് ഞാന്‍ കമന്റുന്നില്ല :)

  മറുപടിഇല്ലാതാക്കൂ
 9. ഇരിങ്ങട്ടിരി മാഷിനെ കേട്ടിരുന്നാല്‍
  അങ്ങനെ ഇരുന്നു പോവും...അങ്ങനെ ഇരിക്കാന്‍
  സന്തോഷം തന്നെ..

  മറുപടിഇല്ലാതാക്കൂ
 10. എല്ലാ നുറുങ്ങു കവിതകളും ഇഷ്ടമായി.
  ഒരുപാട് ഇഷ്ടമായി.........

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്