2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

പന്ത്രണ്ട് മണിക്കടലകള്‍














1
തെറ്റ് പറ്റും 
തെറ്റ് തന്നെ പറ്റരുത് 


2
തരം കിട്ടിയാല്‍ 
തരം പോലെ 
തരം താഴുന്ന 
തരക്കാരാണേറെയും 



3
മസിലില്ലാത്തവര്ക്കും 
മസിലുപിടിക്കാം 



4
കരവിരുതുള്ളവനൊരു വര 
വരയുകില -
തിലും കാണും 
കല തന്‍ ചാരുത 


5
മനനത്തിലെക്കുള്ള 
നല്ല അയനമാണ് 
വായന 



6
മിത്രങ്ങളെത്രയേറിയോയത്രയും നന്ന്



7
തറ വേണമെല്ലാറ്റിനും
തനി തറയാവരുതെന്നു മാത്രം 



8
നുണ നുണയരുത്



9
ആളാവാനാളേറെ



10
പ്രതികള്‍ക്കില്ല പഞ്ഞം 
പ്രതിഭകള്‍ക്കുണ്ട് പഞ്ഞം 



11
മെയ്‌ വഴക്കം മാത്രം പോര 
മൊഴി വഴക്കം കൂടി വേണം 



12
ഇരുട്ടില്ലായിരുന്നെങ്കില്‍
ഈ ലോകം 
ഇതിലേറെ ഇരുട്ടിയേനെ





19 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. വരികളില്‍ അര്‍ത്ഥമൂറുമ്പോള്‍ എന്തിനു പറയണമേറെ

    മറുപടിഇല്ലാതാക്കൂ
  2. ഹൊ തകർത്തല്ലോ മാഷേ,,,,,,,,,
    ഈ കടലമണികൾ കുറച്ച് കടുപ്പമാണല്ലോ

    മറുപടിഇല്ലാതാക്കൂ
  3. "കരവിരുതുള്ളവനൊരു വര
    വരയുകില -
    തിലും കാണും
    കല തന്‍ ചാരുത "

    താങ്കളുടെ ഈ 'തുള്ളികളെ' കുറിച്ചും ഇത് തന്നെയേ പറയാന്‍ കഴിയൂ.

    മറുപടിഇല്ലാതാക്കൂ
  4. ഒന്നും പറയാനില്ല. എത്ര തവണ വായിച്ചു എന്നു തന്നെ അറിയില്ല.
    // കരവിരുതുള്ളവനൊരു വര
    വരയുകില -
    തിലും കാണും
    കല തന്‍ ചാരുത //
    അതെത്ര സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു ഇവിടെയുള്ള ഓരോ അക്ഷരങ്ങളും.. അഭിനന്ദനങ്ങള്‍ ഇക്കാ.

    മറുപടിഇല്ലാതാക്കൂ
  5. നന്നായിരുക്കുന്നു.
    ചെറിയ വാക്കുകളില്‍ വലിയ ആശയങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  6. പന്ത്രണ്ടു മണിക്കടലകളും ശരിക്കും കൊറിച്ചു തിന്നാന്‍ കൊള്ളുന്നവ തന്നെ!

    അടുത്ത വര്‍ഷത്തെ കുഞ്ഞുണ്ണി മാഷ് പുരസ്‌കാരം (അങ്ങനെയൊന്നുണ്ടെങ്കില്‍) തീര്‍ച്ചയായും ഇരിങ്ങാട്ടിരി മാഷിന് കൊടുക്കണം..!

    മറുപടിഇല്ലാതാക്കൂ
  7. കുറുവരികള്‍ നിറകുടം പോലെ.

    മറുപടിഇല്ലാതാക്കൂ
  8. 'നിസാരമല്ലാത്ത കമന്റുമായി വന്ന നിസ്സാരന്‍ ,
    കടുപ്പം കൂടിയെന്നു അഭിപ്രായപ്പെട്ട അത്താണിക്കല്‍ ,
    നല്ലത് മാത്രം പറയുന്ന അനില് കുമാര്‍ ജി ,
    പ്രിയന്‍ ജെഫു ,
    ജലീല്‍ എന്ജിനീയര്‍ ,
    പുരസ്ക്കാരം വാഗ്ദാനം ചെയ്ത ഐക്കരപ്പടി ,
    നിറകുടം അക്ബര്‍ജി
    നന്ദി .. ഈ 'കൊറിക്കലിനും'' കുറിക്കലിനും' ..

    മറുപടിഇല്ലാതാക്കൂ
  9. അവഗണിച്ചു നോക്കി ഒരു പാട് തവണ ഇരിങ്ങാട്ടിരി പോസ്റ്റുകള്‍..പക്ഷെ,പന്ത്രണ്ട് കടലമണികള്‍ കീഴടക്കി പകര്‍ന്നു തന്നു അക്ഷരങ്ങളുടെ പൊന്‍ വെളിച്ചം..അഭിനന്ദനങ്ങള്‍!!

    മറുപടിഇല്ലാതാക്കൂ
  10. മാഷുടെ പണ്ട്രണ്ടു കടലമണികളും ആസ്വദിച്ചു കഴിച്ചുട്ടോ ...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  11. ചെറു കവിതകള്‍ക്ക് ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  12. അയച്ചു തന്ന കടല മണികള്‍

    അല്പം പോലും കളയാതെ കൊറിച്ചു..

    ഇഷ്ടപ്പെട്ടു..ആശംസകള്‍ മാഷെ...

    മറുപടിഇല്ലാതാക്കൂ
  13. അഭിനവകുഞ്ഞുണ്ണി
    സംശ്യല്യ

    മറുപടിഇല്ലാതാക്കൂ
  14. ഏറെ കാലത്തിനു ശേഷമാ ഇവിടെ വരുന്നത് .
    വരാന്‍ വൈകി.. വന്നത് വെറുതെയായില്ല

    മറുപടിഇല്ലാതാക്കൂ
  15. കൊറിച്ചവര്‍ക്കും കുറിച്ചവര്‍ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  16. കുറച്ചു നാളത്തേക്ക് കൊറിക്കാനുള്ളതായി.

    മറുപടിഇല്ലാതാക്കൂ
  17. കടല മണികള്‍ കൊണ്ടൊരേഴു കടലായി

    മറുപടിഇല്ലാതാക്കൂ
  18. അഭിനവ കുഞ്ഞുണ്ണിമാഷ്‌ തന്നെ സംശ്യല്യാ ...
    ഒരു പാട് ഇഷ്ടമായി ......... അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്