കണ്ണുകള്‍ ഇറുകെ അടച്ചിട്ടും ഉറക്കം വരുന്നില്ല .
നാളെ നടക്കാന്‍പോകുന്ന രംഗങ്ങള്‍ മിഴിവുള്ള ചിത്രങ്ങളായി മനസ്സിലൂടെ വന്നുപോയിക്കൊണ്ടിരുന്നു.
നാളെ നടക്കാന്‍പോകുന്ന രംഗങ്ങള്‍ മിഴിവുള്ള ചിത്രങ്ങളായി മനസ്സിലൂടെ വന്നുപോയിക്കൊണ്ടിരുന്നു.
അവന്‍ പഠിച്ചുവെച്ച പ്രസംഗം ഒന്നുകൂടി പറഞ്ഞു നോക്കി.
എത്ര കാണാതെപഠിച്ചാലും ജനങ്ങള്‍ക്ക് മുമ്പില്‍ എഴുന്നേറ്റു നില്‍ക്കുമ്പോള്‍ ഒരുപക്ഷെ പറ്റെ മറക്കും . ഒരായിരം കണ്ണുകള്‍ ഒരാളെത്തന്നെ തുറിച്ചുനോക്കുമ്പോള്‍ ആരായാലും ഒന്ന് വിരണ്ടു പോകും .
കാല്‍മുട്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കും . തൊണ്ട വരളും.
ഇടക്കെങ്ങാനും വല്ലതും മറന്നുപോയാല്‍ പിന്നെ എത്ര റീ അടിച്ചാലും കിട്ടില്ല . ആകെ ചമ്മിപ്പോകും .
ഒടുവില്‍ നാണംകെട്ട് സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടി വരും.
പാട്ടാണെങ്കില്‍ അത്ര പേടിയില്ല . നോക്കിപ്പാടാം . കൂടെ പാടാന്‍ ബാപ്പുട്ടിയും ഉണ്ട്.
രണ്ടാളാകുമ്പോള്‍ പേടി പാതിയായി കുറയും . പാടിപ്പാടി പാട്ടും കാണാപ്പാഠം ആയിട്ടുണ്ട്. ... .......
'ആനക്കലഹം കഴിഞ്ഞതിന്‍ പിന്‍
അമ്പത്തി ഒന്നാം ദിനമതിലെ..'
പ്രസംഗം പഠിച്ചു കിട്ടാന്‍ ഇത്തിരി പാടാണ്... ; എന്നാലും ഇപ്പോള്‍ കുറച്ചു ധൈര്യം ഒക്കെ വന്നിട്ടുണ്ട്.
വീടിനുപിറകിലെ പുളിമരച്ചോട്ടില്‍ , ആനക്കുട്ടികളെ പോലെ കിടക്കുന്ന പാറക്കൂട്ടങ്ങള്‍ക്കു മീതെ കേറി നിന്ന് തെങ്ങിന്‍ മട്ടലുകൊണ്ട് പ്രത്യേകം സജ്ജമാക്കിയ 'റെഡി മെയ്ഡ് മൈക്കി'നു മുമ്പില്‍ വെച്ച് ആരും കാണാതെ പ്രസംഗിച്ചു പരിശീലിച്ചിട്ടുണ്ട്; പലവട്ടം .
അത് കൊണ്ടാവും ഒരാത്മവിശ്വാസം ഒക്കെ വന്നിട്ടുണ്ട് .
അത് കൊണ്ടാവും ഒരാത്മവിശ്വാസം ഒക്കെ വന്നിട്ടുണ്ട് .
തോരണങ്ങളും ഈന്തോലകളും കൊണ്ട് മദ്രസ്സയും പരിസരവും പരമാവധി അലങ്കരിച്ചിട്ടുണ്ട്.
മുറ്റവും ചുറ്റുവട്ടവും ചെത്തിക്കോരി വെടിപ്പാക്കി . കാട് പിടിച്ചു കിടന്ന വരാന്തകളും മുക്കുമൂലകളും അടിച്ചു വാരി വൃത്തിയാക്കി .
എവിടെ നോക്കിയാലും ഒരു പുത്തന്‍ ഉണര്‍വ്വ് ; ഉന്മേഷം .
എവിടെ നോക്കിയാലും ഒരു പുത്തന്‍ ഉണര്‍വ്വ് ; ഉന്മേഷം .
രാവിലെ ഏഴുമണിക്കുമുമ്പേ എല്ലാവരും എത്തണമെന്നാണ് ഉസ്താദിന്റെ നിര്‍ദേശം .
മിക്ക കുട്ടികള്‍ക്കും ഇന്ന് തന്നെപ്പോലെ ഉറക്കം വരില്ല.
എല്ലാ ആഘോഷങ്ങളുടെയും തലേന്ന് അങ്ങനെയാണ്.
മിക്ക ക്ലാസ്മുറികളിലും കലാപരിപാടികളുടെ റിഹേഴ്സലും നടക്കുന്നുണ്ടായിരുന്നു.
മിക്ക കുട്ടികള്‍ക്കും ഇന്ന് തന്നെപ്പോലെ ഉറക്കം വരില്ല.
എല്ലാ ആഘോഷങ്ങളുടെയും തലേന്ന് അങ്ങനെയാണ്.
വര്‍ണ്ണക്കടലാസ് പ്രത്യേക ആകൃതിയില്‍ വെട്ടിയെടുത്ത് പൂച്ചെടിക്കമ്പില്‍ പശ തേച്ചു ഒട്ടിച്ചാണ് കൊടിനിര്‍മ്മാണം . പച്ച, ചുവപ്പ്, നീല , മഞ്ഞ , വയലറ്റ് നിറങ്ങളില്‍ തീര്‍ത്ത കൊടികള്‍ കാണാന്‍ നല്ല രസമാണ്. കൊടിയുണ്ടാക്കലും അരങ്ങുകെട്ടലും ആയിരുന്നു ഇന്നത്തെ പ്രധാന പരിപാടികള്‍ ..
നാളെ അതിരാവിലെ കുട്ടികള്‍ കുളിച്ചൊരുങ്ങി പുത്തന്‍ ഉടുപ്പുകളുമിട്ട് എത്തും. ഓരോരുത്തര്‍ക്കും ഓരോ കൊടി കിട്ടും. പിന്നെ അവയുമേന്തി വരിവരിയായി നീങ്ങും . കൂടെ മുതിര്‍ന്നവരും ഉണ്ടാകും .
മൈക്ക് സെറ്റ് ഘടിപ്പിച്ച വാഹനം ഒച്ചിന്റെ വേഗതയില്‍ ജാഥയോടൊപ്പം മെല്ലെ ചലിക്കും .
റോഡിനു ഇരുവശത്തും സ്ത്രീകളുംകുട്ടികളും ജാഥകാണാന്‍ കൌതുകപൂര്‍വ്വം നില്‍പ്പുണ്ടാകും .
വിവിധ സംഘങ്ങള്‍ തയ്യാറാക്കിയ അവിലുംവെള്ളവും പലതരം മിഠായികളും കുട്ടികളെ കാത്തിരിക്കുന്നുണ്ടാവും.
മദ്രസ്സയില്‍ നിന്ന് പുറപ്പെട്ടു കവല വരെയും തിരിച്ചു പുഴക്കല്‍ പാലം വരെയും ജാഥ പോകും .
എല്ലാം കഴിഞ്ഞു രാത്രിയിലാണ് കലാപരിപാടികള്‍ . പാട്ട്, പ്രസംഗം , സംഘഗാനം, സംഭാഷണം തുടങ്ങി വിവിധ പരിപാടികള്‍ നേരംപുലരും വരെ നടക്കും . ഉമ്മമാരും രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ കലാപ്രകടനം കാണാന്‍ നേരത്തെത്തന്നെ എത്തി സ്ഥലം പിടിച്ചിട്ടുണ്ടാവും .
നാളെ ഒരു പുതുപുത്തന്‍ മണം മദ്രസ്സയാകെ ഒഴുകിപ്പരക്കും . മിക്ക കുട്ടികളും പുത്തന്‍ ഉടുപ്പുകളിട്ടാവും വരിക. പുതിയ വസ്ത്രങ്ങളുടെ മണം തന്നെ എന്ത് രസമാണ്.
അതോര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു.
കൂട്ടത്തില്‍ ഭേദപ്പെട്ട ഒന്ന് ഉമ്മ അലക്കി ഉണക്കാനിട്ടിട്ടുണ്ട് .
പഴയതാണ് . പറ്റെ നരച്ച , ചുവന്ന നിറമുള്ള ഒരു കള്ളിക്കുപ്പായം .
സ്കൂളിലേക്കും മദ്രസ്സയിലേക്കും മിക്കപ്പോഴും അതുതന്നെയാണ് ഇടാറ്.
ഏറ്റവും അടിയിലെ ഒരു കുടുക്ക് പൊട്ടിപ്പോയിട്ടുണ്ട്.
പുതിയ ഒരെണ്ണം എവിടെ നിന്നോ സംഘടിപ്പിച്ച് തത്ക്കാലം തുന്നിപ്പിടിപ്പിച്ചിട്ടുണ്ട് ; ഉമ്മ.
അയല്‍ക്കാരനും കൂട്ടുകാരനും ബന്ധുവും സഹഗായകനുമൊക്കെയായ ബാപ്പുട്ടിക്ക് കുപ്പായങ്ങള്‍ ഒരുപാടുണ്ട്. അവന്റെ മിക്ക കുപ്പായങ്ങളും പുതിയത് പോലെയാണ് .പോരാത്തതിന് നാളേക്കുവേണ്ടി അവനു പ്രത്യേകം തുണിയും കുപ്പായവും എടുത്തിട്ടുമുണ്ട് .
ബാപ്പുട്ടി അതൊക്കെ കാട്ടിത്തന്നിരുന്നു . ഒന്ന് മെല്ലെ പിടിച്ചു നോക്കി . പിന്നെ ഒന്ന് മണത്തു . നല്ല മിനുമിനുപ്പ് . വല്ലാത്ത തിളക്കം . കൊതിയൂറുന്ന പുത്തന്‍ മണം.
നീല നിറത്തില്‍ മെലിഞ്ഞ കരകളുള്ള വെള്ളത്തുണി. പിന്നെ പുതിയ മോഡല്‍ വള്ളിചെരുപ്പ്.
'മാണെങ്കി ജ്ജൊന്ന് ഇട്ടു നോക്കിക്കോ ..'
ബാപ്പുട്ടി പറഞ്ഞു.
ചെളിപുരണ്ട തികച്ചും ദരിദ്രമായ അവന്റെ കാലുകള്‍ ഒരു പാമ്പ് മാളത്തിലേക്ക് എന്ന പോലെ ചെരിപ്പിനകത്തേക്ക് കേറിപ്പോയി.
'ഹായ് , എന്ത് ചൊറുക്ക് എന്ത് സുഖം ..'!! ഊരാന്‍ തന്നെ തോന്നുന്നില്ല .
'മ്മ കണ്ടാ ഞ്ഞെ ചീത്ത പറീം..' ബാപ്പുട്ടിക്ക് പേടി .
മനമില്ലാമനസ്സോടെ കാലുകള്‍ വലിച്ചെടുത്തു.
ഇങ്ങനെയൊരു ചെരുപ്പ് ഒരിക്കലെങ്കിലും എന്നാണാവോ ഒന്നിടാന്‍ പറ്റുക ..?
എവിടെ നിന്നോ ഒരു നെടുവീര്‍പ്പ് പൊടുന്നനെ വന്നു തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടിച്ചു.
ബാപ്പുട്ടി ചെരുപ്പുകള്‍ വാങ്ങി, അരുമയോടെ പാക്കറ്റില്‍ ഇട്ടു പാത്തുവെച്ചു .
'നാളെ ഇടാനുള്ളതാ.. '
അതൊക്കെയണിഞ്ഞു നല്ല ശുജായി ആയിട്ടായിരിക്കും നാളെ ബാപ്പുട്ടിയുടെ വരവ്. അവന്റെ കൂടെ നിന്ന് പാടേണ്ട ആളാണ് ഞാന്‍ .. വേദനയോടെ ഓര്‍ത്തു.
ബാപ്പുട്ടിയുടെ ഉപ്പ മാനുക്കാക്കുവിന് ചായക്കച്ചവടം ആണ്.
അവിടെ ദോശയും ചട്ട്ണിയും കലത്തപ്പവും ഉഴുന്നുവടയും പുട്ടും പഴവും
പൊക്കാവടയും നെയ്യപ്പവുമൊക്കെ ചില്ലലമാരയിലിരുന്നു കാണികളോട് ചിരിക്കുന്നുണ്ടാവും . പിന്നെ നല്ല വലുപ്പമുള്ള ഉണ്ടയുമുണ്ടാകും. ഒരുണ്ട തിന്നാല്‍ തന്നെ പള്ള നിറയും . ഉണ്ടയോടാണ് ഏറെ ഇഷ്ടം .
പെങ്ങള്‍ മാളുവിന്റെ കോഴികള്‍ ചിലപ്പോള്‍ കൂട്ടില്‍ത്തന്നെ മുട്ടയിടും . മിക്കപ്പോഴും മുട്ടയിടാനാവുമ്പോള്‍ കോഴി വീട്ടിനകത്തൂടെ കൊക്കിപ്പാറി നടക്കും . അന്നേരം മാളു കോഴിയെ പിടിച്ചു ഒരു കൊട്ടക്കടിയില്‍ ഇടും . കാര്യം സാധിച്ചു കഴിഞ്ഞാല്‍ വലിയ ബഹളം കേള്‍ക്കാം . അപ്പോള്‍ കോഴിയെ തുറന്നു വിടും.
കൂട്ടില്‍ മുട്ടയിടുന്നതാണ് അവനിഷ്ടം . അങ്ങനെയാവുമ്പോള്‍ മാളു കാണാതെ മുട്ട കട്ടെടുക്കാം . പീടികയില്‍ കൊണ്ട്പോയി മുട്ട വിറ്റുകിട്ടിയ കാശിനു ഉണ്ട വാങ്ങാം.. മുട്ടതിന്നാല്‍ പള്ള നിറയില്ല . ഉണ്ട തിന്നാല്‍ നിറയും...!!
ബാപ്പുട്ടിയുടെ വല്ലിമ്മയാണ് ഉണ്ട ചുടുക . തിളച്ചു പൊങ്ങുന്ന വെളിച്ചെണ്ണയിലേക്ക് ചുരുട്ടിപ്പിടിച്ച വിരലുകള്‍ക്കിടയിലൂടെ മാവുരുളകള്‍ ഞെങ്ങിഞെരുങ്ങി പുറത്തേക്കു ചാടും. ച്ശീ .. എന്ന ശബ്ദത്തോടെ എണ്ണക്കുളത്തിലേക്ക് ഒന്ന് താഴ്ന്നു പോയി പൊടുന്നനെ മുങ്ങി നിവരും . അപ്പോഴേക്കും വെളുത്ത നിറം മാറി ആളാകെ ചെമന്നിരിക്കും. പൊള്ളച്ചു വീര്‍ത്തു വലുതായി കൊതിപ്പിക്കുന്ന ഗന്ധവുമായി അവന്‍ എണ്ണയില്‍ കിടന്നു പുളയും . അപ്പോഴേക്കും അടുത്ത ഉരുള എണ്ണക്കുളത്തിലേക്ക് ചാടാന്‍ വെമ്പി നില്‍ക്കുന്നുണ്ടാവും . പഞ്ചായത്തു കുളത്തിലേക്ക് പിറന്നപടി എടുത്തുചാടാന്‍ കാത്തുനില്‍ക്കുന്ന വികൃതിക്കുട്ടികളെപോലെ .
അപ്പോഴാണ് ഒരു ആശയം തോന്നിയത് .

ബാപ്പുട്ടി സ്നേഹമുള്ളവനാണ്. അവന്റെ ഉപ്പ പള്ളിയിലേക്ക് നിസ്ക്കരിക്കാന്‍ പോകുമ്പോള്‍ മക്കാനിയുടെ ചുമതല ഇത്തിരിനേരം അവനായിരിക്കും . ബാപ്പ പോയാല്‍ പിന്നെ സൂപ്പി മൂപ്പന്‍ ! മഗ് രിബു നിസ്ക്കാരത്തിന് മാനുക്കാക്കു പള്ളിയില്‍ പോകുന്ന തക്കം നോക്കി മെല്ലെ അങ്ങാടിയിലേക്ക് കേറും . ബാപ്പുട്ടിയാണ് മക്കാനിക്കാരന്‍ എങ്കില്‍ അവന്‍ എന്നെ മാടിവിളിക്കും . എന്റെ ഉണ്ടക്കണ്ണുകള്‍ അപ്പോള്‍ ഉണ്ടയിലായിരിക്കും . അത് കണ്ടറിഞ്ഞു അവന്‍ ഒന്നെടുത്തു തരും. എന്നിട്ട് അവന്‍ പറയും :
'പ്പ വരണീന്റെ മുമ്പ് തിന്നോ..'
നിമിഷനേരംകൊണ്ട് ഉണ്ട എത്തേണ്ടിടത്ത് എത്തും..
മിക്കപ്പോഴും രാവിലെ അരി വറുത്തത് ആയിരിക്കും .ചായക്ക് കടി. ദോശയും ചട്ട്ണിയും പോരാത്തതിന് ഒരു ഗ്ലാസ് പശുവിന്‍പാലും കുടിച്ചു വലിയ വയറുമായി വരുന്ന ബാപ്പുട്ടിയും അവനും തമ്മില്‍ ശാരീരികമായി ഒരു ചേര്‍ച്ചയും ഇല്ലായിരുന്നു . നെയ്യൊഴിച്ച കഞ്ഞിയും ചോറും വിവിധയിനം കൂട്ടാനും ഇറച്ചിയും മീനും ഒക്കെ മതിയാവോളം കഴിച്ചിട്ടും അവന്‍ വെളുത്തിട്ടല്ല . ഒരു കരുമാടിക്കുട്ടന്‍ . കറുത്ത ചുണ്ടുകളും ഇരുണ്ട നിറവും . പക്ഷെ പുറമെ കറുത്തവനാണെങ്കിലും അവന്റെ അകം വെളുപ്പാണ് .
ഇടക്കെപ്പോഴോ ഒന്ന് മയങ്ങി . ഉപ്പ സുബഹിക്ക് പള്ളിയിലേക്ക് പോകാന്‍ എഴുന്നേറ്റിരിക്കുന്നു .
ഉമ്മ അടുക്കളയിലാണ് . പെട്ടെന്ന് മുഖവും കൈകാലുകളും കഴുകി വന്നു. ഉണക്കാന്‍ വേലിപ്പുറത്ത് ഇട്ടിരുന്ന കുപ്പായം എടുത്തുകൊണ്ടു വന്നു .
ഉമ്മ അടുക്കളയിലാണ് . പെട്ടെന്ന് മുഖവും കൈകാലുകളും കഴുകി വന്നു. ഉണക്കാന്‍ വേലിപ്പുറത്ത് ഇട്ടിരുന്ന കുപ്പായം എടുത്തുകൊണ്ടു വന്നു .
ഇന്നും ഇത് തന്നെയിട്ടു എങ്ങനെ പോകും ..
മനസിനകത്ത് ഒരു കുഞ്ഞു പക്ഷി തലതല്ലിക്കരഞ്ഞു .
അപ്പോഴാണ് ഒരു ആശയം തോന്നിയത് .
അടുക്കളയിലേക്കു ഓടിച്ചെന്ന് ഉമ്മയോട് പറഞ്ഞു:
'മ്മാ ബാപ്പുട്ടിന്റെ പയേ ഒര് കുപ്പായം തര്വോ ന്നാവോ .. ങ്ങളൊന്നു പോയി നോക്ക്വോ ..?
അത് കേട്ട് ഉമ്മ വല്ലാതായി. പ്രായവും പ്രാരാബ്ദങ്ങളും നിഷ്ക്കരുണം വരച്ചുവെച്ച പ്രയാസങ്ങളുടെ രേഖാചിത്രങ്ങള്‍ക്ക് മായ്ച്ചു കളയാനാവാത്ത മനോഹരമായ ആ മുഖം മെല്ലെ മെല്ലെ ഇരുളുന്നതും ആ കണ്ണുകളില്‍ സ്നേഹവും നിസ്സഹായതയും ഇഴചേര്‍ന്നു തുളുമ്പി തൂവുന്നതും വീര്‍പ്പുമുട്ടലോടെ നോക്കി നിന്നു. അവര്‍ അവനെ ഇറുകെ പിടിച്ചു ഒരുപാട് ഉമ്മ കൊടുത്തു. എന്നിട്ട് ഉമ്മ ബാപ്പുട്ടിയുടെ വീട്ടിലേക്കു ഓടിപ്പോയി ..
'അവന്റെ പഴയതായാലും മതി . എനിക്ക് അതും പുതിയതാണല്ലോ..'
മനസ്സില്‍ അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ .
മനസ്സില്‍ അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ .
ഉമ്മ തിരിച്ചു വരുമ്പോള്‍ ആ മുഖത്തെ പ്രകാശം പറ്റെ കെട്ടിരുന്നു.
ഒരു നീലക്കുപ്പായം ഉമ്മാന്റെ കൈകളിലിരുന്നു ചിരിക്കുന്നുണ്ട്.
ഒരു നീലക്കുപ്പായം ഉമ്മാന്റെ കൈകളിലിരുന്നു ചിരിക്കുന്നുണ്ട്.
'എത്തര നല്ല കുപ്പായം ണ്ട് ? ന്നിട്ട് ഓള് തന്നതാണിത് ...'
ഉമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
ഉമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
'റബ്ബേ ജ്ജ് ഇതൊക്കെ കാണുണ് ല്ലേ..' ?
ഉമ്മാന്റെ കയ്യില്‍ നിന്നു കുപ്പായം വാങ്ങി തിരിച്ചും മറിച്ചും നോക്കി.
അവിടവിടെ ഒന്നുരണ്ടു ചെറിയ കീറലുണ്ട് ..!! അത്രേയുള്ളൂ .
അവിടവിടെ ഒന്നുരണ്ടു ചെറിയ കീറലുണ്ട് ..!! അത്രേയുള്ളൂ .
ആ കീറിയ ഭാഗത്ത് വിരലുകള്‍ കൊണ്ട് അവന്‍ മെല്ലെ തലോടി.
'ന്നാലും മ്മാ ഇതെന്നെ നല്ലത് ; ന്റീനെക്കാളും.. '
അന്നേരം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉമ്മ വരുന്നത് കണ്ടു.
കയ്യില്‍ സൂചിയും നൂലുമായി !!
കയ്യില്‍ സൂചിയും നൂലുമായി !!