1 - തെറ്റ് ഉണ്ടെങ്കില്‍ തിരുത്താം :
-----------------------------------
A - പ്രബഞ്ചം
B - അഥിതി
C - ആദരാജ്ഞലികള്‍
D - സൃഷ്ടാവ്
E - അദ്ധേഹം ബുദ്ദിമാന്‍
F - അനുഗ്രഹീതനായ വ്യക്തി
G - കാര്യവിജാരം
H - അഭിവ്രിദ്ദിക്കു നല്ല പ്രവര്‍ത്തി വേണം
I - അവന്റെ ക്ഷണനം ഞാന്‍ സ്വീകരിച്ചു
J - അംബരചുംബി
2 - അഭംഗി ഒഴിവാക്കി മനോഹരമാക്കാം:
-------------------------------------------------------------
A - ചില ജലദോഷത്തിനുള്ള മരുന്നുകള്‍ ഫലം ചെയ്യാറില്ല
B - ഉച്ചക്ക് ശേഷം സി.ഒ.ടിയുടെ 'വാര്‍ത്തകളില്‍ ഉണ്ടാകുന്ന
പിശകുകള്‍ ' എന്ന വിഷയത്തില്‍ ക്ലാസ്സ് നടക്കും.
C - പെട്ടിതുറന്നപ്പോള്‍ കണ്ടത് നല്ലവണ്ണം ഭംഗിയായി വസ്ത്രം
ധരിച്ച മധ്യവയസ്ക്കയായ ഒരു സ്ത്രീയുടെ മൃതദേഹമാണ് .
D - ഭാഷ അറിയുന്ന ഒരാളുടെ ക്ലാസും അറിയാത്ത ഒരാളുടെ ക്ലാസ്സും
അജഗജാന്തര വ്യത്യാസം ഉണ്ടാകും .
E - എഴുത്ത് പഠിച്ച് കരുത്ത് നേടൂ ..
F - ദയവായി ഹാളിനുപുറത്തു നില്‍ക്കുന്ന എല്ലാവരും അകത്തുകയറി
ഇരിക്കേണ്ടതാണ്
3 - ചേരുംവിധം ചേര്‍ക്കാം :
------------------------------
1 - മനുഷ്യന് ഒരു ആമുഖം - വൈക്കം മുഹമ്മദ് ബഷീര്‍
2 - രണ്ടാമൂഴം - സുകുമാര്‍ അഴീക്കോട്
3 - ടൈഗര്‍ - സുഭാഷ് ചന്ദ്രന്‍
4 - ഫ്രാന്‍സിസ് ഇട്ടിക്കോര - മുസഫര്‍ അഹമദ്
5 - ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു - എം.ടി.
6 - മരുഭൂമിയുടെ ആത്മകഥ - ടി.ഡി.രാമകൃഷ്ണന്‍
4 - ആശയം ചോരാതെ പരമാവധി ചുരുക്കി എഴുതാം
---------------------------------------------------------
1. ഗ്രന്ഥപാരായണം കൊണ്ടേ മനുഷ്യന്‍ നന്നാവുകയുള്ളൂ എന്ന വസ്തുത
ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിച്ചുപോകുകയാണ്
2 . അക്ഷരാഭ്യാസം ഇല്ലാത്തവന്‍ മൃഗമാണ് എന്ന
ഈയുള്ളവന്റെ സുചിന്തിതമായ അഭിപ്രായം ഇവിടെ തുറന്നു പറയുന്നതില്‍ ഞാന്‍ ലവലേശം മടി
കാണിക്കുന്നില്ല.
3 . ഇത്തവണത്തെ ഫോക്കസ് പരിപാടി എല്ലാം കൊണ്ടും
സമ്പൂര്‍ണ്ണ വിജയമായിരുന്നു എന്ന യഥാര്‍ത്ഥ്യം സമ്മതിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.
4 .ഒന്നാംസമ്മാനം ഇരുപത്തഞ്ചു ലക്ഷംരൂപയും
സഞ്ചരിക്കാന്‍ ഒരു മാരുതി കാറും. കടന്നുവരൂ.. കടന്നുവരൂ..
5 - പത്രം കയ്യിലെടുത്തു നിവര്‍ത്തി വായിക്കാന്‍ തുടങ്ങുമ്പോള്‍
ആണ് അത് പഴയ പത്രമാണെന്നു
മനസ്സിലാവുന്നത് .






