ബവാദിയില്‍ നിന്ന് ചെറിയ ഒരു ഷോപ്പിംഗ് കഴിഞ്ഞ് കുടുംബ സമേതം ശറഫിയ്യയിലേക്ക് ടാക്സി കാത്തു നില്‍ക്കുകയാണ് .
ഏറിയാല്‍ പതിനഞ്ചു റിയാല്‍ മാത്രമേ ടാക്സിക്കൂലി വേണ്ടൂ . എന്നിട്ടും ഇരുപതും ഇരുപത്തഞ്ചും ചോദിക്കുന്നു ഡ്രൈവര്‍മാര്‍ .
നാട്ടിലെ പോലെയല്ല നേരത്തെ സംഖ്യ ചോദിച്ചു ഓ കെ ആണെങ്കില്‍ കേറിയാല്‍ മതി . ഒന്ന് രണ്ടു പേരോട് ചോദിച്ചു , ഇരുപതും ഇരുപത്തഞ്ചും പറഞ്ഞത് കൊണ്ട് കേറിയില്ല .
മൂന്നാമത് വന്നത് ഒരു സൗദി പൌരന്‍ ആണ് .
പതിനഞ്ചിന് സമ്മതിച്ചു .
കേറി ഇരുന്നു കാര്‍ നീങ്ങി തുടങ്ങിയ പാടെ മകന്‍ അവിടെയും ഇവിടെയും 'ഞെക്കാന്‍ ' തുടങ്ങി . പോരാത്തതിന് പാട്ട് , പാട്ട് എന്ന് പലവട്ടം പറയുന്നുമുണ്ട് . കുട്ടി എന്താണ് പറയുന്നത് എന്ന് ചോദിച്ചു അദ്ദേഹം .
ഞാന്‍ കാര്യം പറഞ്ഞു . സാധാരണയായി നിലമ്പൂര്‍ക്കാരന്‍ മുഹമ്മദലിയുടെ കാറാണ് അത്യാവശ്യങ്ങള്‍ക്ക് വേണ്ടി വിളിക്കാറ് . മുഹമ്മദ് അലി ഒരു മാപ്പിളപ്പാട്ട് പ്രേമിയാണ് . നല്ല ഒരു സെലക്ഷന്‍ തന്നെയുണ്ട് അദ്ദേഹത്തിന്‍റെ പക്കല്‍ .
അദ്ദേഹം നല്ല പാട്ട് വെക്കും ' പേര്‍ഷ്യയിലെക്കെന്നുരത്ത് ' എത്രയും ബഹുമാനപ്പെട്ട , പണ്ട് പണ്ട് പായാക്കപ്പലില്‍ .. തുടങ്ങി വീണ്ടും വീണ്ടും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പാട്ടുകള്‍ ..
ഒടുവില്‍ സൗദി പൌരന്‍ പാട്ടിട്ടു . നല്ല ഒരു അറബി പാട്ട് . മോന്‍ തലകുലുക്കാനും കൈകൊട്ടാനും താളം പിടിക്കാനും തുടങ്ങി . അത് കണ്ടപ്പോള്‍ അദ്ദേഹം കുട്ടിയെ എടുത്തു മടിയില്‍ വെച്ചു .
സ്റ്റയറിംഗ് അവന്റെ കയ്യില്‍ കൊടുത്തു .
അവന് നിധി കിട്ടിയ സന്തോഷം !
അദ്ദേഹം സംസാരിച്ചു കൊണ്ടേയിരുന്നു . കൂട്ടത്തില്‍ പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള അന്തരത്തിലേക്ക് വന്നു .
കാലത്തിനു അനുസരിച്ചാണ് പുതിയ തലമുറ വളരുന്നതെന്നും നമ്മുടെ കാലമല്ല ഇക്കാലമെന്നും അദ്ദേഹം . പഴയ തലമുറയുടെ ബുദ്ധിയും ചിന്തയും പോര ഇന്നത്തെ മക്കള്‍ക്ക് . കാലത്തിനനുസരിച്ച് തലമുറയും മാറുന്നു .. ഇന്ന് കുട്ടികള്‍ക്ക് കളിക്കോപ്പുകളോടല്ല താത്പര്യം മൊബൈല്‍, കമ്പ്യൂട്ടര്‍ , ഇവയാണ് 'കളിക്കോപ്പുകള്‍ ' തുടങ്ങി തികച്ചും പോസിറ്റിവ് ആയി ചിന്തിക്കുന്ന അദ്ദേഹത്തോട് എനിക്ക് വല്ലാത്ത ബഹുമാനം തോന്നി ..
ഇടയ്ക്കിടെ മകനെ ഓമനിക്കുകയും നെറുകയില്‍ തലോടി വാത്സല്യം കാണിക്കുകയും അവനെ കൊഞ്ചിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം . കുട്ടിയാണെങ്കില്‍ അവനാണ് കാറോടിക്കുന്നത് എന്ന ഭാവത്തില്‍ ആണ് ഇരിപ്പ് !!!
ഷറഫിയ്യയില്‍ എത്തിയത് അറിഞ്ഞതേയില്ല . ഒടുവില്‍ ഇറങ്ങാന്‍ നേരം കുട്ടിയെ എടുത്തിട്ടു അവന്‍ പോരുന്നില്ല !!! ഒരു വിധം പിടിച്ചു പറിച്ചു കൊണ്ട് പോരുകയാണ് ചെയ്തത് .
അദ്ദേഹവും ആകെ വല്ലാതായി ..!!
ടാക്സി കൂലി കൊടുത്ത് ശുക്രന്‍ പറഞ്ഞു പോരാന്‍ നോക്കുമ്പോള്‍ അദ്ദേഹം കാശ് വാങ്ങുന്നില്ല . എത്ര നിര്‍ബന്ധിച്ചിട്ടും ഒകെ അല്ലാഹ് ആതീകല്‍ ആഫിയ എന്ന് പറഞ്ഞു സലാം തന്നു അദ്ദേഹം കാറെടുത്ത് മുന്നോട്ടു പോയി . പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടക്ക് ആദ്യത്തെ അനുഭവം .
മോന്‍ അപ്പോഴും കരഞ്ഞു കൊണ്ടേയിരുന്നു !!!