2013, ജനുവരി 28, തിങ്കളാഴ്‌ച

പലമാനങ്ങളില്‍ ചില കുറിമാനങ്ങള്‍






1
മണം നോക്കി നടക്കുന്നവരുണ്ട്
പണം നോക്കി നടക്കുന്നവരുണ്ട്
ഗുണം നോക്കി നടക്കുന്നവരും ഉണ്ട്
കഷ്ടം !
വ്രണം നോക്കി നടക്കുന്നവരും ഉണ്ട് !!!

2

ദിനം മാറാന്‍ എന്തെളുപ്പം
ദീനം മാറാന്‍ എന്ത് കടുപ്പം !!!

3

കൊലച്ചോര്‍
പഴഞ്ചോര്‍
ചുടു ചോര്‍
ബലിച്ചോര്‍
ഇപ്പോഴിതാ
ബണ്ടിച്ചോറും :)!!!

4

തരം കിട്ടിയാല്‍
തരം പോലെ
തരം താഴുന്ന
തരക്കാരാണ് ഏറെ!

5
വര്‍ക്ക് ഫസ്റ്റ് 
റസ്റ്റ്‌ നെക്സ്റ്റ്
വര്‍ക്ക് ഫാസ്റ്റ്
റസ്റ്റ്‌ മസ്റ്റ്‌ :)

6
സുകൃതമെന്നു കരുതി
എന്തെല്ലാം വൈകൃതമാണ്
മനുഷ്യന്‍ തകൃതിയായി ചെയ്യുന്നത് !!!

7
ഒത്താശയുണ്ടോ
ഒത്ത
ആശയ്ക്ക്
വകയുണ്ട് !!

8
ജിമ്മീ
നീയെന്തിനാ
ജിമ്മിനു പോകുന്നത് ?
ഒരു ഗുമ്മിന്!! :)

9
ബിരുദമെന്തിനേറെ
വിരുതുണ്ടെങ്കില്‍ ?

10
'ചരിത്രം വഴിമാറും
ചിലര്‍ വരുമ്പോള്‍ '

ചാരിത്ര്യവും വഴിമാറും
ചിലര്‍ വരുമ്പോള്‍ :)

11
ഖാദി ധരിച്ചാല്‍
ഖ്യാതി കിട്ടുമോ?
ആധി ഏറിയാല്‍
വ്യാധി മാറുമോ ?

12
വൃത്തി എന്തായാലെന്താ
വൃത്തിയായി ചെയ്‌താല്‍ പോരെ ?
വ്യക്തി ആരായാലെന്താ
വിരക്തി കളഞ്ഞാല്‍ പോരെ ?

13
തീറെഴുതി
തീറെഴുതി
ഇനി
തീരെ ഒന്നും എഴുതാനില്ലാതാകുമല്ലോ
എന്റെ മന്‍ മോഹനാ ... :) !!!


14
വാസനയാണ്
സാധനയുടെ
മൂലധനം !

15
ടേസ്റ്റ് ഉള്ള കാര്യത്തില്‍
ടൈം എത്ര വേസ്റ്റ് ആയാലും
ലോസ്റ്റ്‌ ആയി തോന്നില്ല :)

16
വീഴാന്‍ എന്തെളുപ്പം
വാഴാന്‍ എന്ത് കടുപ്പം
ചായാന്‍ വേണം അടുപ്പം
ചായക്ക്‌ വേണം കടുപ്പം :)

17
വല്ലാതെ കയര്‍ത്താല്‍
പിന്നെ
വല്ലാതെ വിയര്‍ക്കൂലെ ? :)

18
ക്രമത്തിന് വേണം പരിരക്ഷ
അക്രമത്തിനു വേണം ശിക്ഷ !!!

19
ഭജനം മുടക്കാറുണ്ട് പലപ്പോഴും
ഭാജനവുമായി ഉടക്കാറുണ്ട് മിക്കപ്പോഴും
ഭോജനം മുടക്കാറില്ല ഒരിക്കലും !!!

20
പുരസ്ക്കാരത്തോട്
വേണോ
തിരസ്ക്കാരം ?



അന്യര്‍ 
------
ഒളിഞ്ഞു നോക്കുന്നുവോ
നീയും !
ഞാനും നീയും
എങ്ങനെയിങ്ങനെ
അന്യരായി ?

പച്ച 
-----
മരുപ്പച്ചക്ക്
അറിയുമോ
ഹൃദയപ്പച്ചയുടെ
പച്ചപ്പ്‌ ?

ഉണര്‍വ്
--------

പെയ്തപ്പോള്‍
ഒന്നുണര്‍ന്നു
എയ്തതാണെന്ന്
പിന്നീടാണ്
അറിഞ്ഞത്


ചില്ല് 
------
സാന്ത്വനമാണീ ചില്ലകള്‍
വീണുടഞ്ഞു ചിതറുമ്പോള്‍
ചില്ലുകള്‍

--------------------------------------------------------------------------
*അത്രയൊന്നും  യുക്തി ഭദ്രമല്ലാത്ത 
ചില കുത്തിക്കുറികള്‍

2013, ജനുവരി 1, ചൊവ്വാഴ്ച

ഇ - മണി അരിമണിക്കവിതകള്‍







ഇ - മണിക്കവിതകള്‍

1
സ്റ്റാറ്റസിനും വേണം 
ഒരു സ്റ്റാറ്റസും 
സ്റ്റാറ്റിസ്റ്റിക്ക്സും !

2
മുമ്പ് ചായക്കോപ്പയിലായിരുന്നു കൊടുങ്കാറ്റ് 
ഇന്ന് ഫേസ് ബുക്കിലാണ് കൊടുങ്കാറ്റ് 

3
ഫേസ് ബുക്കിലും ഉണ്ട്
'മാംസഭുക്കു'കള്‍

4
'ലോകത്ത് 
ടൈം ലാപ്സാകാന്‍ 
ടോപ്‌ സ്കോപ്പുള്ള 
കോപ്പ് ,
ലാപ്ടോപ് !!! 

5
ലൈക്‌ ഒരു ടിപ്പ്
കമന്ടൊരു ട്രിപ്പ് 
പോസ്റ്റ്‌ ഒരു ടാപ്പ് 
ഫേസ് ബുക്ക്‌ ഒരു ട്രാപ്പ് !!

6
പോസ്റ്റിലുണ്ടെന്റെ മനസ്സ് 
കമന്റിലുണ്ടെന്റെ നഭസ്സ് !!!


അരിമണിക്കവിതകള്‍

1
കള കളയണം 
അല്ലെങ്കില്‍ 
കള കളയും 
കലയെ 
വിളയെ

2
വരിയിലൊരു 
വിരിയലുണ്ടാവണം
വരി രണ്ടായാലും 
പന്ത്രണ്ടായാലും 

3
നുള്ള് കിട്ടാത്തവരുണ്ടോ 
മുള്ള് കൊള്ളാത്തവരുണ്ടോ 
ഭള്ള് പറയാത്തവരുണ്ടോ 
പൊള്ള് നുണയാത്തവരുണ്ടോ ?
കണ്ണ് നിറയാത്തവരുണ്ടോ 
വിണ്ണ് നോക്കാത്തവരുണ്ടോ 
പെണ്ണ് കാണാത്തവരുണ്ടോ 
മണ്ണ് മൂടാത്തവരുണ്ടോ ?

ഉണ്ടോ ഉണ്ടോ 
ഉണ്ടോന്നാ ചോദിച്ചത് !!!
ചോറുണ്ടോന്ന് 


4
അപ്പച്ചട്ടിയില്‍ അപ്പം ചുടുന്നു 
കുപ്പത്തൊട്ടിയില്‍ കുപ്പയിടുന്നു 
അമ്മത്തൊട്ടിലില്‍ എന്തെ 
അമ്മയെയിടാതെ 
പാവം 
കുഞ്ഞിനെയിടുന്നു ?

5
എന്റെ ശരിയല്ല നിന്റെ ശരി 
അവന്റെ ശരിയല്ല എന്റെയും നിന്റെയും ശരി 
അവരുടെ ശരിയല്ല നമ്മുടെ ശരി 
അപ്പോള്‍ 
ശരിക്ക് 
ശരിയുടെ 
ശരാശരി എന്തായിരിക്കും 
ഈ അശരീരി 
ശരിയുടെ 
ആരായിട്ടു വരും 


6

എഴുപത്തി രണ്ടുകാരന്‍
രണ്ടു വയസ്സുകാരിയെ 
അച്ഛന്‍ മകളെ 
ആങ്ങള പെങ്ങളെ 
മരിച്ചവളെ വെന്തവളെ 
മോര്‍ച്ചറിയില്‍ സൂക്ഷിച്ചവളെ 
തൊട്ടിലില്‍ കിടക്കുന്ന 
കുഞ്ഞു കുട്ടിയെ 
പെണ്ണായാല്‍ മതി!!

7
ജീവിച്ചു പോകാനാണ് പാട് 
ജീര്‍ണ്ണിച്ചു പോകുന്നേരമെന്‍ നാട് !!


8
നാട മുറിക്കാനാളേറെ
നാട് മുറിക്കാന്‍ വാളേറെ
നാട് മുടിക്കാന്‍ അതിലേറെ 
നാട് ഭരിക്കാന്‍ ആരുണ്ട്‌ 

9
കവിയുടെ വിതയാണ് കവിത

10
ശൈശവം എത്ര സുന്ദരം !
'ശൈഇല്ലെങ്കിലോ ഹാ കഷ്ടം !!

------------------------------------------- **സുഹൃത്തെ , പലപ്പോഴായി ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തവയാണ് ഇവ . അഭിപ്രായങ്ങള്‍ എന്ത് തന്നെയായാലും എഴുതിയാലും ..
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്