2013, മാർച്ച് 22, വെള്ളിയാഴ്‌ച

എഴുത്തിന്റെ വഴികളെക്കുറിച്ച് ഒരു വർത്തമാനം


ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച  സാഹിത്യ ശില്പ ശാലയില്‍
'എഴുത്തിന്റെ വഴികള്‍ ' എന്ന വിഷയത്തെക്കുറിച്ച് 
ചില ശ്ലഥചിന്തകള്‍




 

നന്ദിപൂര്‍വ്വം : നൗഷാദ് വടക്കേല്‍ , കെ കെ ജലീല്‍  അരീക്കോട് , ജരീര്‍ വേങ്ങര   
-------------------------------------------------

എഴുത്തും വായനയും   ഇഷ്ടപ്പെടുന്ന വ്യത്യസ്ത മേഖലകളില്‍  പ്രവര്‍ത്തിക്കുന്ന അറുപതോളം അക്ഷരസ്നേഹികള്‍ പങ്കെടുത്ത ഈ പരിപാടി വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ജിദ്ദ ഇസ്ലാഹീ സെന്റര്‍ ആയിരുന്നു വേദി . പ്രശസ്ത ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന് ആധ്യക്ഷം വഹിച്ചു . 

പ്രസിദ്ധ പത്രപ്രവര്‍ത്തകരായ കാസിം ഇരിക്കൂര്‍ (ഗള്‍ഫ് മാധ്യമം ) 
സി .ഓ.ടി അസീസ്‌ (മലയാളം ന്യൂസ് ) വ്യത്യസ്ത സെഷനുകളില്‍ പത്ര പ്രവർത്തനം ,  'വാര്‍ത്തകളില്‍ ഉണ്ടാകുന്ന പിശകുകള്‍ ' എന്നീ  വിഷയങ്ങളില്‍ ക്ലാസെടുത്തു . 

ബ്ലോഗര്‍മാരായ സലീം ഐക്കരപ്പടി , പ്രിന്സാദ്‌ തുടങ്ങിയവര്‍  
ആയിരുന്നു സംഘാടകര്‍ .

ഭാഷാ പ്രാവീണ്യം  സ്വയം മൂല്യ നിര്‍ണ്ണയം നടത്താന്‍ പാകത്തില്‍  'ഭാഷാ ജാലകം '  എന്ന പേരില്‍ ഒരു എഴുത്ത് പരീക്ഷയും ഉണ്ടായിരുന്നു . 

അതിനു തയ്യാറാക്കിയ ചോദ്യങ്ങൾ ആണ് താഴെ . 
                                                                          
1 - തെറ്റ് ഉണ്ടെങ്കില്‍ തിരുത്താം :                                                                           
-----------------------------------
A - പ്രബഞ്ചം
B - അഥിതി
C - ആദരാജ്ഞലികള്‍ 
D - സൃഷ്ടാവ്
E - അദ്ധേഹം ബുദ്ദിമാന്‍ 
- അനുഗ്രഹീതനായ വ്യക്തി 
- കാര്യവിജാരം
- അഭിവ്രിദ്ദിക്കു നല്ല പ്രവര്‍ത്തി വേണം 
- അവന്റെ ക്ഷണനം ഞാന്‍ സ്വീകരിച്ചു 
- അംബരചുംബി

2 - അഭംഗി ഒഴിവാക്കി മനോഹരമാക്കാം:                                    
-------------------------------------------------------------
A - ചില ജലദോഷത്തിനുള്ള മരുന്നുകള്‍ ഫലം ചെയ്യാറില്ല
  
B - ഉച്ചക്ക് ശേഷം സി.ഒ.ടിയുടെ 'വാര്‍ത്തകളില്‍ ഉണ്ടാകുന്ന പിശകുകള്‍ ' എന്ന വിഷയത്തില്‍ ക്ലാസ്സ്‌ നടക്കും.
  
C - പെട്ടിതുറന്നപ്പോള്‍ കണ്ടത് നല്ലവണ്ണം ഭംഗിയായി വസ്ത്രം ധരിച്ച മധ്യവയസ്ക്കയായ ഒരു സ്ത്രീയുടെ മൃതദേഹമാണ് .

D - ഭാഷ അറിയുന്ന ഒരാളുടെ ക്ലാസും അറിയാത്ത ഒരാളുടെ ക്ലാസ്സും അജഗജാന്തര വ്യത്യാസം ഉണ്ടാകും .

E - എഴുത്ത് പഠിച്ച് കരുത്ത്‌ നേടൂ ..
  
F - ദയവായി ഹാളിനുപുറത്തു നില്‍ക്കുന്ന എല്ലാവരും അകത്തുകയറി ഇരിക്കേണ്ടതാണ്

3 - ചേരുംവിധം ചേര്‍ക്കാം  :                                           
------------------------------
1 - മനുഷ്യന് ഒരു ആമുഖം  -  വൈക്കം മുഹമ്മദ്‌ ബഷീര്‍  
2 - രണ്ടാമൂഴം - സുകുമാര്‍ അഴീക്കോട്‌      
3 - ടൈഗര്‍  - സുഭാഷ് ചന്ദ്രന്‍                  
4 - ഫ്രാന്‍സിസ് ഇട്ടിക്കോര  - മുസഫര്‍  അഹമദ് 
5 - ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു - എം.ടി.
6 - മരുഭൂമിയുടെ ആത്മകഥ -  ടി.ഡി.രാമകൃഷ്ണന്‍

4 - ആശയം ചോരാതെ പരമാവധി ചുരുക്കി എഴുതാം                             
---------------------------------------------------------
1. ഗ്രന്ഥപാരായണം കൊണ്ടേ മനുഷ്യന്‍ നന്നാവുകയുള്ളൂ എന്ന വസ്തുത ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിച്ചുപോകുകയാണ്


2 . അക്ഷരാഭ്യാസം ഇല്ലാത്തവന്‍ മൃഗമാണ് എന്ന ഈയുള്ളവന്റെ സുചിന്തിതമായ അഭിപ്രായം ഇവിടെ തുറന്നു പറയുന്നതില്‍ ഞാന്‍ ലവലേശം മടി കാണിക്കുന്നില്ല.

3 . ഇത്തവണത്തെ ഫോക്കസ്‌  പരിപാടി എല്ലാം കൊണ്ടും സമ്പൂര്‍ണ്ണ വിജയമായിരുന്നു എന്ന യഥാര്‍ത്ഥ്യം സമ്മതിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.

4 .ഒന്നാംസമ്മാനം ഇരുപത്തഞ്ചു ലക്ഷംരൂപയും സഞ്ചരിക്കാന്‍ ഒരു മാരുതി കാറും. കടന്നുവരൂ.. കടന്നുവരൂ..

5 - പത്രം  കയ്യിലെടുത്തു നിവര്‍ത്തി വായിക്കാന്‍  തുടങ്ങുമ്പോള്‍  ആണ് അത് പഴയ പത്രമാണെന്നു മനസ്സിലാവുന്നത് . 



18 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ വിടാതെ പിന്തുടരുന്നുവെന്നറിയുന്നതില്‍ സന്തോഷം സ്നേഹം.

    മറുപടിഇല്ലാതാക്കൂ
  2. മധുരം മലയാളം
    അതിന്റെ വ്യാപ്തിയ്ക്കായി നടത്തുന്ന എല്ലാ പ്രവര്‍ത്തനവും വിജയിക്കട്ടെ

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. എഴുത്തിന്‍റെ വഴികള്‍ കേട്ടു.
    വിഷയം ഏവര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ അവതരിപ്പിക്കുവാന്‍
    കഴിഞ്ഞിരിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. 'മലയാളം മലയോളം മലയാളിക്കതെലിയോളം. അക്ഷരരുചിയാണക്ഷയ രുചി ' നിങ്ങളുടെ എഴുത്തിന്റെ വഴികൾ കാലാതിവർത്തിയും, അതിരുകൾ ഇല്ലാത്തതുമാവട്ടെ.... ആശംസകൾ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാന്‍ ഇരിങ്ങല്‍ : എവിടെയാണ് സര്‍ , ഒരു വിവരവും ഇല്ലല്ലോ
      ajith : അജിത്‌ ജീ സ്നേഹം , നന്ദി
      Cv Thankappan : സി വി സര്‍ സന്തോഷം നന്ദി
      Pradeep Kumar : ആ പ്രാര്‍ത്ഥന തന്നെ അങ്ങേക്ക് വേണ്ടിയും

      ഇല്ലാതാക്കൂ
  5. ഏറെ സന്തോഷമുണ്ട് മലയാളം
    എന്നും മങ്ങാതെ നില്ക്കട്ടെ ....

    മറുപടിഇല്ലാതാക്കൂ
  6. എഴുത്ത് പഠിച്ച് കരുത്ത്‌ നേടൂ ..നല്ല അവതരണം.

    മറുപടിഇല്ലാതാക്കൂ
  7. മാതൃഭാഷയോടുള്ള ഈ സ്നേഹത്തിനൊരു സല്യൂട്ട്

    മറുപടിഇല്ലാതാക്കൂ
  8. പരീക്ഷ ഞാന്‍ പാസ്സായി...

    മാതൃഭാഷ സ്നേഹം എന്നും നിലനില്‍ക്കട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു...
    എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശ്മാസകള്‍...,..

    മറുപടിഇല്ലാതാക്കൂ
  9. പകുതിയേ ആയുള്ളൂ. മുഴവന്‍ കേള്‍ക്കട്ടെ. കേട്ടിടത്തോളം ഉഷാറായി.

    മറുപടിഇല്ലാതാക്കൂ
  10. മാഷേ...നന്നായി.
    ഇങ്ങനെ തെറ്റ് തിരുത്താനുള്ളവ ഇടക്കിടേ പോസ്റ്റ് ചെയ്തോളൂ. ഞങ്ങൾ കുട്ടികൾ പഠിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  11. ഫേസ്ബുക്കില്‍ നിന്ന് ഒരു ലിങ്ക് കിട്ടിയിരുന്നു.അതി ഉസ്മാന്‍ ജി ഗംഭീരമായി പ്രസംഗിക്കുന്നത് കേട്ടു. ഒരു മണിക്കൂറോളം ഉണ്ടായിരുന്നു പ്രസംഗം.

    പിന്നെ ശരിയുത്തരം എഴുതുന്നവര്‍ക്ക് സമ്മാനം കൊടുക്കണം , അല്ലെങ്കില്‍ ഞാന്‍ ഈ പരീക്ഷ എഴുതൂലാ...

    മലയാള ഭാഷയോടുള്ള ഈ സ്നേഹം എപ്പോഴുമുണ്ടാകട്ടെ... എല്ലാവരിലും ഇത് എത്തട്ടെ. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. ഏറെ സന്തോഷമുണ്ട് മലയാളം
    എന്നും മങ്ങാതെ നില്ക്കട്ടെ .

    മറുപടിഇല്ലാതാക്കൂ
  13. "മലയാളം മലയാളികര്‍ക്ക് എലിപോലെ "
    ശരിയാണ് മലയാളം മലപോലെ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ,
    നന്ദി ഉസ്മാനിക്കാ ..

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്